2013, മാർച്ച് 9, ശനിയാഴ്‌ച

ശിഹാബ് തങ്ങൾ റിലീഫ് സെൽ ലോഗോ shihab thangal relief cell

ശിഹാബ് തങ്ങൾ റിലീഫ് സെൽ ലോഗോ.20 ഒക്ടോബർ 2012 നു ബഹുമാനപ്പെട്ട നഗര വികസന മന്ത്രി ശ്രീ മഞ്ഞളാം കുഴി അലി ഉദ്ഘാടനം നിർവഹിച്ചു.( ജാതി മത രാഷ്ട്രീയ വിവേചനമില്ലാതെ സമൂഹത്തിലെ കരുണ യും സഹായവും അർഹിക്കുന്ന മനുഷ്യ ജീവിതത്തിലേക്ക് ഹരിതാർഭമായ ഒരു കൈനീട്ടം) ഈ ലോഗോയെ കുറിച്ച് ഞിങ്ങളുടെ അഭിപ്രായവും പങ്കെവെക്കുക

2013, മാർച്ച് 5, ചൊവ്വാഴ്ച

ബൈത്തുറഹ്മ (കാരുണ്യ ഭവനം)


വീട്ടിനകത്തും പുറത്തും ജീവിത സത്യങ്ങളോട് കൂടെ നാനാജാതി മത വിഭാഗങ്ങളോട് കൂടെ ഒരേ സ്വരത്തിൽ സംസാരിക്കുക പ്രവർത്തിക്കുക അവരുടെ ദു:ഖവും സങ്കടങ്ങളും അനുഭവിച്ചറിയുക.സന്തോഷ നിമിശങ്ങൾ ആനന്ദകരമാക്കാനും ആഹ്ലാദിക്കാനും അനേകം പേർ ഉണ്ടാകുമെങ്കിലും തനിക്കു ചുറ്റുമുള്ളവരോട് നീതി പുലർത്തുക എന്നത് വിഷമകരമായ ഒന്നാണു.പാർട്ടിയും സംഘടനകളും കൂട്ടായ്മകളൂടെയും ലക്ഷ്യം പൊതു ജന താല്പര്യത്തിനൊപ്പവും അവരുടെ സംരക്ഷണത്തിനും എന്നത് പൊതു മുദ്രാവാക്യമായി നമുക്ക് കണക്ക് കൂട്ടാം.മുദ്രാവാക്യങ്ങളിലല്ല പ്രവർത്തിയിലാണു കാര്യമെന്നു തെളിയിക്കുകയാണു കേരളക്കരയിൽ വലിയൊരു സംഘടന ചെയ്ത കാര്യം.അത് ആരുടെ നാമധേയത്താൽ തുടങ്ങിയോ അതിന്റെ വാക്കും പേരും എന്ന പോലെ തന്നെ വിജയത്തിലേക്കുള്ള ആഴ്ന്നിറങ്ങലുമായിരുന്നു. തോളോട് തോളോട് ചേർന്ന് നടന്നു സ്വന്തം സുഹ്രത്തിനെ മനസ്സിലാക്കാൻ കഴിയാത്തവരായി നമുക്കിടയിൽ ആരുമുണ്ടാകില്ല.നമ്മിൽ പലരും സുഖത്തിന്റേ കുളിർ കാറ്റ് ആസ്വദിച്ചവരും അത് പോലെ ജീവിത യാത്രയിലെ ചില കൈപുനീർ കുടിച്ചവരുമാകാം.സത്യയും തിന്മയും സുഖവും ദു:ഖവും തിരിച്ചറിയാനുള്ള കഴിവും പ്രാപ്തിയും നമുക്കുണ്ട് ആ ഉത്തരവാദിത്യം നാം നിറവേറ്റുന്നു എന്നു മാത്രം.നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് നമുക്ക് ആദ്യാക്ഷരം പറഞ്ഞു തന്ന നമ്മുടെ മതവും അതിന്റെ എല്ലാ വശങ്ങളും ഉൾകൊണ്ട് നമുക്ക് ഈ ജീവിക്കുന്ന നാടിനു വേണ്ടി നല്ലത് മാത്രം പ്രവർത്തിക്കാൻ നമുക്ക് ദീർഘ വീക്ഷണത്തോടെ കാര്യങ്ങൾ പറഞ്ഞ് തന്ന വിവരണങ്ങളുടെ വേലികെട്ടുകൾ തകർത്ത് എഴുതാൻ മാത്രം വഴിവിളക്കായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമക്കായ് മലപ്പുറം ജില്ലാ മുസ്ലിം ലീഗും അതിന്റെ പോഷക സംഘടനകളും കൂട്ടായി നടത്തുന്ന വൻ പദ്ധതിയാണു ബൈത്തുറഹ്മ.300ൽ പരം വീടുകൾ നിർമാണം കഴിഞ്ഞ് പാവപെട്ടവർക്കായ് താക്കോൽ ദാനം കഴിഞ്ഞു.അഭിമാനവും സന്തോഷവും.ഇതിൽ മനസ്സുകൊണ്ടും ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും സഹായിച്ചവർക്ക് ഹരിതാഭിവാദ്യങ്ങൾ!!